കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവർക്ക് വാഹന സൗകര്യമൊരുക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ കൺട്രോൾ റൂം.
സംസ്ഥാന അതിർത്തിയായ മൂലഹള്ളിയിൽ വാഹനം ഇറങ്ങി
കേരളത്തിലേക്ക് എത്തുന്നവരെ സഹായിക്കുന്നതിനായി മൂലഹള്ളി മുതൽ കല്ലൂർ വരെ രാപകൽ വിത്യാസമില്ലാതെ ഉദ്യോഗസ്ഥർ
സജീവമായി രംഗത്തുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇതിനായി വാഹനങ്ങൾ എത്തിച്ചിട്ടുളളത്. സർക്കാർ നിശ്ചയിച്ച വാടക മാത്രം യാത്രക്കാർ നൽകിയാൽ മതിയാകും. യാത്ര പാസ്സുകളുടെ കാര്യത്തിൽ വ്യക്തത ഇല്ലാതെ വരുന്നവർക്ക് വാഹന സൗകര്യം അനുവദിക്കില്ല. കോവിഡ് ഫെസിലിറ്റേഷൻ കൗണ്ടറിൽ എത്താൻ മാത്രം വാഹനം ആവശ്യമുള്ളവർക്ക് സാമൂഹിക അകലം പാലിച്ച് യാത്ര ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
