പുനലൂര്‍ : കരവാളൂര്‍ വില്ലേജില്‍ പുത്തയത്ത് ശങ്കരനാരായണപിള്ളയുടെ വക റബ്ബര്‍ പുരയിടത്തില്‍ രാവിലെ 9 മണിക്ക് വ്യാജചാരായ നിര്‍മ്മാണം നടത്തിയ 3 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കരവാളൂര്‍ വില്ലേജില്‍ മണിയാര്‍ ഒറ്റാലിപള്ളി കിഴക്കേക്കര വീട്ടില്‍ ബാബു(36), കരവാളൂര്‍ വില്ലേജില്‍ മണിയാര്‍, ഒറ്റാലിപള്ളി ചരുവിള പുത്തന്‍ വീട്ടില്‍ രാജേഷ്(33), കരവാളൂര്‍ വില്ലേജില്‍ മണിയാര്‍ പരവട്ടം പന്നിക്കോണം പുത്തന്‍ വീട്ടില്‍ വിഷ്ണു(28) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വ്യാജവാറ്റിനെകുറിച്ച് രഹസ്യ വിവരം ലഭിച്ച് അന്വേഷിച്ച് ചെന്ന പോലീസിനെ കണ്ട് പ്രതികള്‍ ഓടി രക്ഷപെടാന്‍ ശ്രമിക്കുകയും ഒന്നും രണ്ടും പ്രതികളെ പോലീസ് ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. 20 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പ്രതികളില്‍ നിന്നും കണ്ടെടുത്തു. മൂന്നാം പ്രതിയെ ഈ കേസിലേക്ക് ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. പുനലൂര്‍ സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
