പാലക്കാട് : കേരളം പാസ് അനുവദിക്കുന്നത് നിര്‍ത്തിയെങ്കിലും പ്രതീക്ഷയോടെ നിരവധി മലയാളികൾ അതിർത്തിയിൽ. മഞ്ചേശ്വരം, തലപ്പാടി ചെക്ക്പോസ്റ്റില്‍ രാവിലെ ഇരുപത്തിയഞ്ചോളം പേര് എത്തി. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ഇവരുടെ പക്കല്‍ കര്‍ണാടക സര്‍ക്കാരിന്റെ പാസും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമുണ്ട്. പാസിനായി അപേക്ഷ നല്‍കിയെങ്കിലും കേരളം അനുവദിച്ചിട്ടില്ല. പാസ് അനുവദിച്ച് കടത്തിവിടണമെന്നാണ് ഇവരുടെ ആവശ്യം. വാളയാറിലും മുത്തങ്ങയിലും സമാനമാണ് സാഹചര്യം. പാസില്ലാതെ എത്തിയ നൂറോളം പേരെയാണ് വാളയാറിൽ പൊലീസ് തടഞ്ഞത്. എന്നാൽ മുത്തങ്ങയിലെത്തിയ 50 പേർക്ക് താൽകാലിക പാസ് നൽകിയേക്കുമെന്നാണു വിവരം.
