ശൂരനാട് തെക്ക് : ഇരവിച്ചിറ കിഴക്ക് കോണപ്പള്ളി ജോസഫ് മകന്‍ ജോണ്‍ (58) മകന്‍ ബൈജു (36), ശൂരനാട് തെക്ക് ഇരവിക്കര അശ്വതി ഭവനം രാജഗോപാലപിള്ള മകന്‍ രമേശ് (41) എന്നിവരെ വ്യാജച്ചാരായം വാറ്റുന്നതിനിടെ ശൂരനാട് പോലീസ് പിടിച്ചു. പ്രതികള്‍ മൂന്ന് പേരും ചേര്‍ന്ന് ഒന്നാം പ്രതിയായ ജോണിന്‍റെ വീട്ടിലെ കുളിമുറിയില്‍ വ്യാജവാറ്റ് നടത്തുന്നു എന്ന് ശൂരനാട് എസ്സ്.എച്ച്.ഒ യ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ശൂരനാട് എസ്സ്.ഐ ശ്രീജിത്ത്, എസ്സ്.ഐമാരായ സജീവന്‍, സജി സാമുവല്‍, ചന്ദ്രമോഹന്‍, ഏ.എസ്സ്.ഐ ഹരി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 60 ലിറ്റര്‍ കോടയും രണ്ടര ലിറ്റര്‍ വ്യാജ ചാരായവും സ്ഥലത്തു നിന്നും കണ്ടെടുത്തു.
![വീട്ടിൽ വ്യാജ വാറ്റ്; പ്രതികൾ അറസ്റ്റിൽ](https://i0.wp.com/asianmetronews.com/wp-content/uploads/2020/05/vyaja-vatt.jpg?fit=680%2C360&ssl=1)