കുവൈറ്റ്സിറ്റി: കുവൈറ്റിൽ 89 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 415 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് 7623 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ശനിയാഴ്ച 156 പേര് ഉള്‍പ്പെടെ 2622 പേര് രോഗമുക്തി നേടി. രണ്ടുപേര്‍ കൂടി മരിച്ചു. ഇതോടെ കോവിഡ് മരണം 49 ആയി.
4952 പേരാണ് ചികിത്സയിലുള്ളതില്‍ 95 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 60 പേര്, ഹവല്ലി ഗവര്‍ണറേറ്റില്‍ 108 പേര്, അഹ്മദി ഗവര്‍ണറേറ്റില്‍ 48 പേര്, ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 172 പേര്, ജഹ്റ ഗവര്‍ണറേറ്റില്‍ 27 പേര് എന്നിങ്ങനെയാണ് പുതുതായി കോവിഡ് ബാധിച്ചത്.