ഇന്ന് ഒരാൾക്ക് കോവിഡ്-19, സംസ്ഥാനത്ത് 10 പേർക്ക് രോഗമുക്തി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. എറണാകുളത്താണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ചെന്നൈയില്‍നിന്ന് വന്നതാണ്. വൃക്കരോഗബാധിതനാണ് ഇദ്ദേഹമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് പത്തുപേര്‍ രോഗമുക്തരായി. ഇവര്‍ കണ്ണൂര്‍ സ്വദേശികളാണ്. ആകെ പതിനാറു പേര്‍ മാത്രമേ കോവിഡ്-19 ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളൂ. ഇതുവരെ 503 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ആകെ 20,157 പേര്‍ ആകെ നിരീക്ഷണത്തിലുണ്ട്. 19,810 പേര്‍ വീടുകളിലും 347 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്്. ഇന്നുമാത്രം 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെ 35,856 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 35355 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.
മുന്‍ഗണനാഗ്രൂപ്പുകളിലെ 3,380 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2,939 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്ത് 33 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്. കണ്ണൂര്‍-5, വയനാട്-4, കൊല്ലം-3, ഇടുക്കി, എറണാകുളം, പാലക്കാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓരോരുത്തരുമാണ് നിലവില്‍ ചികിത്സയിലുള്ളത്.
ഇന്ത്യയില്‍ ആദ്യത്തെ കോവിഡ്-19 സ്ഥിരീകരിച്ചിട്ട് ഇന്ന് നൂറുദിവസമാവുകയാണ്. ജനുവരി 30ന് വിദേശത്തുനിന്ന് കേരളത്തിലേക്ക് വന്ന വിദ്യാര്‍ഥിക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ആ തുടക്ക ഘട്ടത്തില്‍ തന്നെ മറ്റുള്ളവരിലേക്ക് രോഗം പടരുന്നില്ലായെന്ന് ഉറപ്പുവരുത്താന്‍ നമുക്ക് സാധിച്ചു. മാര്‍ച്ച് ആദ്യവാരമാണ് കേരളത്തില്‍ കോവിഡിന്റെ രണ്ടാം വരവുണ്ടാകുന്നത്. രണ്ടുമാസങ്ങള്‍ക്ക് ഇപ്പുറം ആ രോഗത്തിന്റെ ഗ്രാഫ് സമനിലയിലാക്കാന്‍ കഴിഞ്ഞുവെന്ന് തന്നെ പറയാം.
There are no comments at the moment, do you want to add one?
Write a comment