കൊട്ടാരക്കര : കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സി.പി.എ.എസ് പദ്ധതിപ്രകാരം, സർവീസിലിരിക്കെ മരണപ്പെട്ട എഴുകോൺ പോലീസ് സ്റ്റേഷൻ എ.എസ്.ഐ സ്റ്റാലിന്റെ കുടുംബസഹായനിധി ഇന്ന് രാവിലെ 10.30 മണിക്ക് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ഹരിശങ്കർ IPS അവർകൾ, സ്റ്റാലിന്റെ ഭാര്യക്ക് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ വച്ച് വിതരണം ചെയ്തു.

സർവീസിലിരിക്കെ മരണപ്പെടുന്ന പ്രിയ സഹപ്രവർത്തകരുടെ കുടുംബത്തെ സഹായിക്കുന്നതിനായി എറണാകുളം പോലീസ് ഹൗസിംഗ് സഹകരണ സംഘം നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങളിൽ ഒന്നാണ് സി പി എ എസ്.

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും എറണാകുളം ഹൗസിംഗ് സഹകരണ സംഘം വൈസ് പ്രസിഡന്റുമായ സി.ആർ ബിജു, സംഘം ഭരണസമിതി അംഗം സിന്ധു.പി.കെ തുടങ്ങി പോലീസ് സംഘടനകളുടെ സംസ്ഥാന ജില്ലാ ഭാരവാഹികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
