മലപ്പുറം: പ്രവാസികളുടെ മടങ്ങി വരവ് മുന്‍നിര്‍ത്തി ജില്ലയില്‍ കൂടുതല്‍ കൊവിഡ് കെയര്‍ സെന്ററുകള്‍ ഏറ്റെടുത്തു. 212 കോവിഡ് കെയര്‍ സെന്ററുകള്‍ക്ക് പുറമേ, കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലുകള്‍, ടൂറിസ്റ്റ് ഹോമുകള്‍, സ്വകാര്യ ലോഡ്ജുകള്‍ എന്നിവയുള്‍പ്പടെ ഏഴ് കേന്ദ്രങ്ങള്‍ കൂടി പുതുതായി ഏറ്റെടുക്കാനാണ് ജില്ലാ കളക്ടര്‍ ജാഫര്‍ മലിക് ഉത്തരവിട്ടത്. ഇതോടെ ജില്ലയില്‍ സജ്ജമാക്കിയ 219 നിരീക്ഷണ കേന്ദ്രങ്ങള്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായാണ് ഉപയോഗിക്കുക. കൂടുതല്‍ പേര് ജില്ലയിലേയ്ക്ക് തിരിച്ചെത്തുന്നതോടെ നിരീക്ഷണത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
