വിശാഖപട്ടണം: പോളിമര്‍ ഫാക്ടറിയില്‍ നിന്ന് വിഷവാതകം ചോര്‍ന്ന് ആന്ധ്രായിൽ മരണം പത്തായി.
ആയിരകണക്കിന് ആളുകൾ റോഡില്‍ കുഴഞ്ഞു വീണു. ഭൂരിഭാഗം പേരുടെയും നില ഗുരുതരമായി തുടരുന്നു. വിശാഖപട്ടണത്തിലെ പ്രധാന ആശുപത്രികളി ലേക്ക് ഇവരെ മാറ്റിയിട്ടുണ്ട്.
ഇരുപത് ഗ്രാമങ്ങളിലുള്ള ആളുകളെ ഇതിനോടകം ദുരന്തനിവാരണ സേന ഒഴിപ്പിച്ചു. ജനം തിങ്ങിപ്പാര്‍ക്കുന്ന അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലാണ് വാതകചോര്‍ച്ച പരന്നിരിക്കുന്നത്.
പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു സംഭവം. അതുകൊണ്ട് വീടുകളില്‍ കൂടുതല്‍ ആള്ക്കാര് കുടുങ്ങിക്കിടക്കാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. പോലീസ് ഇപ്പോഴും മൈക്ക് അനൗണ്‍സ്മെന്റ് തുടരുന്നു.
ലോക്ഡൗണ്‍ മൂലം അടഞ്ഞുകിടന്ന ഫാക്ടറി നാല്പത് ദിവസത്തിന് ശേഷം തുറന്നപ്പോഴാണ് പ്ളാന്റില്‍ നിന്നും വാതക ചോര്‍ച്ച ഉണ്ടായത്.രണ്ടായിരം മെട്രിക്ടണ്‍ വാതകം ചോര്‍ന്നതായാണ് അനൗദ്യോഗിക കണക്ക്. പ്ളാസ്റ്റിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന എല്‍ജി പോളിമര്‍ ഫാക്ടറിയാണിത്.
*വാതകചോർച്ചയിൽ മരണം പത്തായി* –