കേസിലെ വാദിയായ തൊടിയൂര്‍ രേഖാ ഭവനില്‍ സതീശന് മകന് സനലിനെ ഇവർ കടം വാങ്ങിയ പൈസ തിരിച്ച് ചോദിച്ചതിലുള്ള വിരോധം നിമിത്തം ഫോണ്‍ ചെയ്ത് വരുത്തി ആളൊഴിഞ്ഞ പുരയിടത്തിലേക്ക് കൊണ്ട് പോയി മാരകമായി ഉപദ്രവിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ വടക്കന്‍ മൈനാഗപ്പള്ളി ട്രാന്‍സ്ഫോമര്‍ ജംക്ഷനില്‍ കാവില്‍ വീട്ടില്‍ ലത്തീഫ് മകന് ഷിബു (36) ചേപ്പാട് വില്ലേജില്‍ ചെറുവള്ളി ജംക്ഷന് ശ്യാം നിവാസില്‍ ശിവദാസന്‍ മകന് മണിക്കുട്ടന് എന്ന് വിളിക്കുന്ന ശരത് (20) തൊടിയൂര്‍ വില്ലേജില്‍ പഞ്ചാടി ജംക്ഷനില്‍ മുഴങ്ങോടി മുറിയില്‍ ശ്രീ നിലയത്തില്‍ മണിക്കുട്ടന് മകന് ശ്രീ ശങ്കര്‍ എന്നിവരാണ് ശാസ്താംകോട്ട പോലീസിന്റെ പിടിയിലായി. ശാസ്താംകോട്ട എസ്.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്
