ന്യൂഡല്‍ഹി : കൊറോണ വൈറസ് കേസുകള്‍ വ്യാപകമാകുന്നതിനിടെ 40 കുടിയേറ്റ തൊഴിലാളികള്‍ ഡല്‍ഹിയിലെ തിലക് നഗറിലെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് ചൊവ്വാഴ്ച രക്ഷപ്പെട്ടു. 56 കുടിയേറ്റ തൊഴിലാളികളെ പഞ്ചാബി ബാഗിലെ സര്‍ക്കാര്‍ ബോയ്സ് സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് നഗറിലെ ചന്ദ് നഗറിലെ സര്‍വോദയ് ബാല്‍ വിദ്യാലയത്തില്‍ പുതുതായി ആരംഭിച്ച ഷെല്‍ട്ടര്‍ ഹോമിലേക്ക് ചൊവ്വാഴ്ച മാറ്റിയിരുന്നു.
കുടിയേറ്റക്കാരില്‍ ഒരാള്‍, മറ്റുള്ളവരെ വഴിതെറ്റിക്കുകയും അവര്‍ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് സ്കൂളിന്റെ മതില്‍ ചാടിയും പ്രധാന ഗേറ്റ് തകര്‍ത്തും രക്ഷപ്പെട്ടു. 17 പേരെ പൊലീസും ഷെല്‍ട്ടര്‍ ഹോം ജീവനക്കാരും ചേര്‍ന്നു് തല്‍ക്ഷണം പിടികൂടി തിരിച്ചയച്ചു. രക്ഷപ്പെട്ട 40 കുടിയേറ്റക്കാരില്‍ 12 പേരെ പോലീസ് പിന്നീട് പിടികൂടി തിരിച്ചയച്ചു. ഷെല്‍ട്ടര്‍ ഹോമിന്റെ ഇന്‍ചാര്‍ജിനെതിരെ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കൊറോണ വൈറസ് പടരുന്നത് തടയുന്നതിനായുള്ള സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കുടിയേറ്റക്കാരുടെ അനധികൃത സഞ്ചാരം അനുവദനീയമല്ല.