തൃശൂര്‍ : ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ താന്ത്രിക ചടങ്ങുകള്‍ മാത്രമായി ഇന്ന് തൃശൂര്‍പൂരം. ഒമ്പത് മണിയോടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍ അടയ്ക്കും. പൂരം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പൂരം ഉപേക്ഷിക്കേണ്ടി വരുന്നത്.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ പൂരം പൂര്‍ണ്ണമായി ഒഴിവാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതിനോട് അനുകൂല നിലാപാടാണ് എല്ലാ ദേവസ്വങ്ങളും സ്വീകരിച്ചത്. കൊടിയേറ്റം സാധാരണ പോലെ നടത്താനാണ് ദേവസ്വം തീരുമാനിച്ചത്. അഞ്ച് പേര് മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
തിരുവമ്പാടി, പാറമേക്കാവ് എന്നീ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ 10 ക്ഷേത്രങ്ങളാണ് സാധാരണ പൂരത്തില്‍ പങ്കെടുക്കാറുള്ളത്. പുലര്‍ച്ചെ കണിമംഗലം ശാസ്താവ് വടക്കുംനാഥനെ തൊഴാന്‍ എത്തുന്നതോട് കൂടി ആരംഭിക്കുന്ന പൂരം അടുത്ത ദിവസം ഉച്ചയോടെയാണ് അവസാനിക്കുക. ഒരാനയെ മാത്രം വെച്ച് പൂരം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പാറമേക്കാവ് ദേവസ്വം സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ നിരസിക്കുകയായിരുന്നു.
ചരിത്രത്തില്‍ ആദ്യമായാണ് പൂരം ചടങ്ങ് പോലുമില്ലാതെ പൂര്‍ണ്ണമായും ഒഴിവാക്കുന്നത്.