കൊട്ടാരക്കര : തൃക്കണ്ണമംഗൽ പറയാട്ടു ഏലയ്ക്ക് സമീപം കക്കുസ് മാലിന്യം തള്ളി.

വഴിയാത്രക്കാർക്ക് ദുർഗന്ധം മൂലം ഇതുവഴി യാത്രചെയ്യാൻ കഴിയുന്നില്ല. രാത്രിയിലാണ് മാലിന്യം കൊണ്ട് തള്ളുന്നത് എന്നാണ് പ്രാദേശിവാസികൾ പറയുന്നത് .

കൊട്ടാരക്കര മുനിസിപ്പാലിറ്റി അധികൃതർ സംഭവസ്ഥലത്തു എത്തി അവിടം അണുവിമുക്തമാക്കി. സമീപ വീടുകളിലെ CCTV ദൃശ്യങ്ങൾ പരിശോധിക്കണമെന്നും വേണ്ടുന്ന നടപടികൾ സ്വീകരിക്കണമെന്നും തൃക്കണ്ണമംഗൽ ജനകീയവേദി ആവശ്യപ്പെട്ടു.
