മുംബൈ : ലാേക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ മുന്നില്‍ നില്ക്കുന്ന പൊലീസുകാര്‍ക്ക് കൊവിഡ് ബാധിക്കുന്നത് സംസ്ഥാനത്ത് ആശങ്ക കൂട്ടി. 115 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സേനയാകെ ആശങ്കയിലാണ്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച മൊത്തം പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 342 ആയി. ഇതില്‍ 291 പേര് പൊലീസ് കോണ്‍സ്റ്റബിള്‍മാരും, 51 പേര് ഉന്നത ഉദ്യോഗസ്ഥരുമാണ്.
മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്മരിച്ചു. അതേസമയം രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 49 പൊലീസ് ഉദ്യോഗസ്ഥര്‍ രോഗമുക്തരായി. ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. പതിനായിരത്തിലധികം കൊവിഡ് രോഗികളാണ് മഹാരാഷ്ട്രയിലുള്ളത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് പടര്‍ന്നു പിടിക്കുകയാണ് അതില്‍ നഴ്സുമാരാണ് ഏറെയും. അതിലേറെയും മലയാളികളും.