ചെമ്മനാട് : ഇന്ന് ലോക തൊഴിലാളിദിനം ‘ ഈ തൊഴിലാളി ദിനത്തിൽ ചെമ്മനാട് പഞ്ചായത്തുമായ് കൈകോർത്ത് സമൂഹ അടുക്കള വഴി അതിഥി തൊഴിലാളികൾ ഉൾപ്പടെയുള്ള 200-ൽ പരം പേർക്ക് ഭക്ഷണം (ചിക്കൻ ബിരിയാണി ) നൽകുന്നതിനാവശ്യമായ സാധനങ്ങൾ പഞ്ചായത്തിന് നൽകിയത്, ചന്ദ്രഗിരി ക്ലബ് മേൽപ്പറമ്പും, മേൽപറമ്പ് പോലീസും ചേർന്നാണ്. കോവിഡ് വ്യാപനത്തിനെതിരായ പ്രതിരോധയുദ്ധത്തിൽ മുൻ നിര പോരാളികളായ നല്ലവരായ മുഴുവൻ പോലീസ് സേനാംഗങ്ങൾക്കും സന്നദ്ധ പ്രവർത്തകരായ ചന്ദ്രഗിരി ക്ലബിലെ മുഴുവൻ പ്രവർത്തകർക്കും ചെമ്മനാട് ഗ്രാമപഞ്ചായത്തിൻ്റെ നന്ദി അറിയിച്ചു.
