കൊട്ടാരക്കര : തമിഴ്നാട്ടിൽ നിന്നും പച്ചക്കറി വാഹനത്തിൽ കൊട്ടാരക്കര എത്തിയ തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ പുതിയരാജിനെ കൊട്ടാരക്കര ജനമൈത്രീ പോലീസ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി . കൊട്ടാരക്കര റെയില്വെസ്റ്റേഷന് സമീപം സീനത്ത് ബനാന എന്ന സ്ഥാപനത്തില്‍ വാഴക്കുല ഇറക്കിയശേഷം പകരം ആവണിശ്വരം പാലവിള പുത്തന്‍ വീട്ടില്‍ ശ്യാമുവേല്‍ മകന് പൊന്നൂസ് എന്നയാളെ പകരം ശാസ്താംകോട്ടക്ക് അയച്ചപ്പോള്‍ ശൂരനാട് പോലീസ് ചക്കുവള്ളിയില്‍ നടത്തിയ പരിശോധനയിലാണ് ആള്‍മാറാട്ടം പിടിയിലായത്.

കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര സ്വദേശിയായ വാഴക്കുല വ്യാപാരി നജീബ് മന്‍സിലില്‍ നജീബ് നെതിരെ കൊട്ടാരക്കരയില്‍ കേസെടുക്കുകയും തമിഴ് നാട് സ്വദേശിയെ ക്വാറന്റൈനില്‍ ആക്കുകയും ചെയ്തു. കൊല്ലം റൂറല്‍ പോലീസിന്റെ അതിര്‍ത്തിയിലേക്ക് പ്രവേശിക്കുന്നതും പുറത്ത് പോകുന്നതുമായുള്ള എല്ലാ വാഹനങ്ങളുടേയും വാഹനത്തില്‍ യാത്ര ചെയ്യുന്നവരുടേയും ഫോട്ടോ സഹിതം കോവിഡ് കെയര്‍ എന്ന ആപ്പില്‍ രേഖപ്പെടുത്തും. ജില്ലയിക്കുള്ളില് സഞ്ചരിക്കുന്ന എല്ലാ വാഹനങ്ങളും പുറത്ത് പോകുന്ന എല്ലാ വാഹനങ്ങളും റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് സൈബര്‍ സെല്ലില്‍ ആരംഭിച്ചിരിക്കുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് കണ്ട്രോള് റൂമില്‍ മോണിറ്റര്‍ ചെയ്ത് വരുന്നു.