കൊല്ലം: കേരളാ പോലീസിലെ കരുത്തനായ ഒരു സബ്ബ് ഇൻസ്പെക്ടർ, കൊല്ലം ജില്ലയിൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും ഇന്ന് (30.04.2020) വിരമിക്കുന്ന ഷാജഹാൻ സാർ. നിരവധി കേസ്സുകളിലെ പ്രതികളാണ് അദ്ദേഹത്തിന്റെ ശ്രമഫലമായി ജയിലഴികൾക്കുള്ളിലായത്. കൊലപാതകങ്ങളും , കവർച്ചകളും അതിവിധഗ്ദമായാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉള്ള സംഘങ്ങൾ തെളിയിച്ചത്.
നിരവധി കേസ്സുകളിലായി വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ , മികച്ച കുറ്റാന്വേഷകർക്ക് ലഭിക്കുന്ന ബാഡ്ജ് ഓഫ് ഓണർ പുരസ്ക്കാരം(രണ്ട് തവണ വീതം) ഇരുന്നൂറിൽ പരം ഗുഡ് സർവ്വീസ് എൻട്രികളും , ക്യാഷ് റിവാർഡുകളും, നിരവധി അവാർഡുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.