കൊട്ടാരക്കര : പൊടിപ്പ് മില്ലിൽ മൂന്ന് ചാക്ക് റേഷൻ അരി കണ്ടെത്തിയ സംഭവത്തിൽ ചെന്തറയിലെ 327 -ാം നമ്പർ റേഷൻ കട താലൂക്ക് സപ്ലൈ ഓഫീസർ എസ്സ് . എ. സെയ്ഫ് സസ്പെൻഡ് ചെയ്തു. സപ്ലൈ ഓഫീസർ പൊടിപ്പ് മില്ലിൽ നടത്തിയ പരിശോധനയിൽ എഫ് സി ഐ മുദ്രയുള്ള ചാക്കുകളിൽ സൂക്ഷിച്ചിരുന്ന 371 കിലോ റേഷൻ പുഴുക്കലരിയും , 30 കിലോ കുത്തരിയും പിടിച്ചെടുത്തു. 327 -ാം നമ്പർ റേഷൻ കടയിൽ നിന്നും വിലയ്ക്ക് വാങ്ങി എന്ന് മില്ലിന്റെ ഉടമ വെളുപ്പെടുത്തി.
