തിരുവനന്തപുരം ∙ സുരക്ഷാ ഉപകരണങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്നു സർക്കാർ ഡോക്ടർമാർ. ഇതു കാണിച്ചു കേരള ഗവൺമെന്റ് മെഡിക്കൽ ഓഫിസർസ് അസോസിയേഷൻ (കെജിഎംഒഎ) മുഖ്യമന്ത്രി പിണറായി വിജയനു കത്ത് നൽകി. കാഴ്ചയ്ക്ക് എൻ95 പോലെ തോന്നുന്ന മാസ്കുകളാണ് വിതരണം ചെയ്യുന്നത്.
പിപിഇ കിറ്റുകളും മാനദണ്ഡം അനുസരിച്ച് ഉള്ളവയല്ല. ഗുണനിലവാരം അടിയന്തരമായി ഉറപ്പാക്കണം. സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യതക്കുറവുണ്ട്. പ്രാഥമിക ആകോഗ്യകേന്ദ്രങ്ങളില് ആവശ്യത്തിന് എൻ95 മാസ്കുകളില്ലെന്നും കെജിഎംഒഎ കത്തിൽ അറിയിച്ചു.