ദുബായ്∙ കോവിഡ്–19 ബാധിച്ച് യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു. തൃക്കരിപ്പൂർ മൊട്ടമ്മൽ സ്വദേശി എം.ടി.പി. അബ്ദുല്ല(63) ആണ് ഇന്നലെ അർധരാത്രിയോടെ മരിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ദുബായിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ: ജമീല, മക്കൾ: നജീബ്, നജ്മ. മരുമകൻ: അബ്ദുസ്സലാം.