ആശ്രയ സങ്കേതത്തിന് പച്ചക്കറികൾ നൽകിഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കൊട്ടാരക്കര താലൂക്ക്
കൊട്ടാരക്കര : കൊറോണക്കാലത്ത് നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കി കലയപുരം ആശ്രയ സങ്കേതത്തിന് പച്ചക്കറികൾ നൽകി ഇന്ത്യൻ റെഡ് ക്രോസ് സൊസെറ്റി കൊട്ടാരക്കര താലൂക്ക് . ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സമാഹരിച്ച പച്ചക്കറികൾ കൊട്ടാരക്കര താലൂക്ക് റെഡ് ക്രോസ് സൊസൈറ്റി പ്രസിഡന്റും തഹസിൽദാരുമായ എ . തുളസീധരൻ പിള്ള ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസിന് കൈമാറി. കൊട്ടാരക്കര താലൂക്ക് കമ്മിറ്റി ചെയർമാൻ ദിനേഷ് മംഗലശേരി അധ്യക്ഷത വഹിച്ചു സെക്രട്ടറി സൈമൺ ബേബി , വൈസ് പ്രസിഡന്റ് ഡോ. ഷൈലജ ജയകുമാർ , വൈസ് ചെയർമാൻ ശ്രീകുമാർ.കെ. ജോയിൻറ് സെക്രട്ടറി വി. ശരത്ചന്ദ്ര ബാബു , ട്രഷറർ മൈലം ഗണേഷ് , എക്സിക്യൂട്ടീവ് മെമ്പർ ബിജു .ടി.ബി , റെഡ് ക്രോസ് സൊസൈറ്റി പ്രവർത്തകരായ സജിമോൻ .എസ് , അജിത്ലാൽ എ. എസ് , ബിനു വേലു എന്നിവർ പങ്കെടുത്തു .
