കൊട്ടാരക്കര: തൃക്കണ്ണമംഗൽ കുറ്റി വിളവീട്ടിൽ ജേക്കബ്ബ് കെ. മാത്യൂ(57) എംകോം ബിരുദധാരിയും, കാർഷിക വികസന സമിതി അംഗം, കൊട്ടാരക്കര നഗരസഭ കൃഷിഭവൻ രണ്ടു വർഷം മികച്ച കർഷകനുള്ള കൃഷിഭവൻ അവാർഡ്, ജനകീയവേദി അവാർഡ്, ദീപം ബാലജനസഖ്യം അവാർഡ് എന്നിവ കരസ്ഥമാക്കിയ ജേക്കബ്ബ് മാത്യൂ പറയുന്നത്;

കൊറോണ കാലത്ത് ശാരീരിക അകലം പാലിച്ച് ചെയ്യാൻ കഴിയുന്ന ഏക തൊഴിൽ കൃഷിയാണ്. താൻ നട്ടുവളർത്തുന്ന കാർഷിക വിഭങ്ങൾ കായ്ഫലം മാകുമ്പോൾ അത് കാണുന്നത് ശരീരത്തിനും മനസ്സിനും ഉന്മേഷമാണ്. ശാരീരിക വ്യായമത്തിനും, ശുദ്ധവായു ശ്വസിക്കാനും, കൊറോണ കാലത്തിൽ കൃഷിയിൽ ഏർപ്പെട്ടാൽ ജൈവ പച്ചക്കറി ഉൽപ്പാദിപ്പിക്കാനും, ഒരു വരുമാന മാർഗ്ഗവും ആകുമെന്നാണ് ജേക്കബ്ബിൻ്റെ അഭിപ്രായം. കഴിഞ്ഞ 50 വർഷമായി കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നു. ബിരുദം ഉണ്ടെങ്കിലും സർക്കാർ ജോലി ഒന്നും കിട്ടിയില്ല. തൻ്റെ മാതാപിതാക്കൾ സർക്കാർ ജീവനക്കാർ ആയിരുന്നു. കൃഷി ഉപജീവന മാക്കി തൻ്റെ മേഖലയിൽ സംതൃപ്തനാണ്.
കൃഷി വിഭങ്ങൾ: വിവിധ ഇനം തെങ്ങുകൾ, കമുക്, കുരുമുളക്, ശ്ലീമപ്ലാവ്, മാവുകൾ, കശുമാങ്ങ സിന്ദൂർ വരിക്ക, ചാമ്പകൾ, ബ്ലാത്ത, ആത്ത, സീതപ്പഴം, നെല്ലി, ചെറുനാരങ്ങ, മുരിങ്ങ, പേരകൾ, സപ്പോട്ട, റെഡി ലി പപ്പായ, ശീമനെല്ലി, കുടംപുളി, മഞ്ഞൾ, വഴുതനങ്ങ ,പയറു വർഗ്ഗങ്ങൾ, കോവൽ ചീര, കോവൽ, ചീനി, ചേമ്പ്, കാച്ചിൽ, വെണ്ടയ്ക്ക, ആനക്കൊമ്പൻ വെണ്ട, തക്കാളി, ഇഞ്ചി വിദേശ പഴവർഗ്ഗങ്ങളായ റെബൂട്ടാൻ, ഫുലാസാൻ, ചൈനീസ് ഗുവ, മിറിക്കിൾ ഫൂട്ട്, മിൽക്ക് ഫ്രൂട്ട്, പീനട്ട്, മുതലായവ യാ ണ് പ്രധാന കൃഷി വിഭവങ്ങൾ.

