തിരുവനന്തപുരത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍. തിരുവനന്തപുരം മംഗലപുരം സ്വദേശിനിക്ക് നേരെ ആസിഡ് ആക്രമണം നടന്നത്തിയ സംഭവത്തില്‍ യുവതിയുടെ മുന്‍ ഭര്‍ത്താവ് വിനീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച പുലര്‍ച്ച മൂന്നിനാണ് സംഭവം. ഉറങ്ങുകയായിരുന്ന യുവതിയെ ശരീരത്തില്‍ മുറിയുടെ അടച്ചിട്ട ജനല്‍ തകര്‍ത്ത് ആസിഡ് ഒഴിക്കുകയായിരിന്നു.
ശരീരത്തില്‍ 20 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനു പിന്നാലെ വിനീഷിനെ പോലീസ് പിടികൂടുകയായിരിന്നു. യുവതിയുടെ പരാതിയില്‍ വിനീഷിനെ നേരത്തേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.