പാലോട് ഇന്നലെ വൈകിട്ട് 5 മണിക്കുശേഷം ഇലവു പാലം മഹാഗണി കോളനിയിൽ കട തുറന്നിരിക്കുകയും ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് പിരിച്ചു വിടാൻ ശ്രമിച്ച പെട്രോളിംഗ് പോലീസുകാരെ കയേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ 2 പേരെ അറസ്റ്റ് ചെയ്തു. ചിതറ ഇലവുപാലം മഹാഗണി കോളനിയിൽ ബഥേൽ ഭവനിൽ ബ്ലോക്ക് നമ്പ ഡാനിയേൽ(59), ചിതറ ഇലവുപാലം മഹാഗണി കോളനിയിൽ പ്രകാശ്(37) എന്നിവരെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. ഡാനിയേലിന്റെ മകനായ സിഞ്ചുവിനെ ഇനി പിടികൂടാനുണ്ട്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് പാലോട് സിഐ സി.കെ മനോജ് അറിയിച്ചു.
