Asian Metro News

കോവിഡ് -19: ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട നടപടികളും നിര്‍ദ്ദേശങ്ങളുമായി കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി

 Breaking News
  • പത്തനംതിട്ട നഗരസഭയില്‍ കണ്‍ട്രോള്‍ റൂം തുറന്നു പത്തനംതിട്ട:  അതിശക്തമായ മഴക്കെടുതിയെ തുടര്‍ന്നുള്ള അടിയന്തിര സാഹചര്യം മുന്‍നിര്‍ത്തി പത്തനംതിട്ട നഗരസഭയില്‍ കണ്‍ട്രോള്‍ റൂം ഏര്‍പ്പെടുത്തി. നഗരസഭാ നിവാസികള്‍ക്ക് 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തിര അവലോകന യോഗത്തിലാണ് തീരുമാനം....
  • 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് കേന്ദ്രകാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്....
  • കൊട്ടാരക്കര നെല്ലിക്കുന്നത്ത് മാതാപിതാക്കൾക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് വയസ്സുകാരനെ രാത്രിയിൽ കാണാതായി. കൊട്ടാരക്കര : നെല്ലിക്കുന്നത്ത് മാതാപിതാക്കൾക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് വയസ്സുകാരനെ രാത്രിയിൽ കാണാതായി. കടത്തിണ്ണയിൽ ക്യാമ്പ് ചെയ്തിരുന്ന സംഘത്തിൽ നിന്നുമാണ് കാണാതായത്. രാത്രിയിൽ സമീപത്തെ തോട്ടിൽ ഫയർ ഫോഴ്സ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ശക്തമായ മഴ ഇന്നലെ രാത്രി മുതൽ പെയ്തു...
  • സംസ്ഥാനത്ത് വെള്ളിയാഴ്ച 8867 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം∙ സംസ്ഥാനത്ത് വെള്ളിയാഴ്ച 8867 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,554 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 67 മരണമാണ് കോവിഡ് മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,734 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9872...
  • സര്‍ക്കാരിന് വേണ്ടി മന്ത്രി കെ. എന്‍. ബാലഗോപാല്‍ പുഷ്പചക്രം സമര്‍പ്പിച്ചു വൈശാഖിന് ജന്മനാടിന്റെ വിട ജമ്മുകാശ്മീരിലെ പൂഞ്ചില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജവാന്‍ ഓടനാവട്ടം കുടവട്ടൂര്‍ സ്വദേശി എച്ച്. വൈശാഖിന് ജന്മനാടിന്റെ വിട. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പുഷ്പചക്രം അര്‍പ്പിച്ചു. ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കലക്ടര്‍...

കോവിഡ് -19: ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട നടപടികളും നിര്‍ദ്ദേശങ്ങളുമായി കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി

കോവിഡ് -19: ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട നടപടികളും നിര്‍ദ്ദേശങ്ങളുമായി കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി
March 25
17:00 2020

കൊട്ടാരക്കര : കോവിഡ് -19 വ്യാപന തടയുന്നതിനായി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് കൊല്ലം റൂറല്‍ ജില്ലാ പോലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചു തുടങ്ങി. ആളുകള്‍ കൂട്ടം കൂടാന്‍ സാധ്യതയുള്ള ജില്ലയിലെ പ്രധാന കവലകള്‍, പൊതു ഇടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പോലീസ് പിക്കറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുളളതും, സ്റ്റേഷന്‍ പരിധികളില്‍പ്പെട്ട പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ പട്രോളിംഗും, ബൈക്ക് പട്രോളിംഗും നടത്തി ആളുകള്‍ കൂട്ടം കൂടുന്നതിനെതിരെ മൈക്ക് അനൗണ്‍സ്മെന്‍റ് ഉള്‍പ്പെടെയുളള ബോധവത്ക്കരണ പരിപാടികള്‍ നടത്തി വരുന്നതാണ്. അവശ്യസര്‍വ്വീസുകള്‍, സാധനങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിന് നിഷ്ക്കര്‍ഷിച്ചിട്ടുളള വ്യവസ്ഥകളെ സംബന്ധിച്ച് കടയുടമകള്‍ക്കും വാഹന ഉടമകള്‍ക്കും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്കി ബോധവത്ക്കരിച്ചിട്ടുളളതാണ്.
ബോധവത്ക്കരണ നടപടികള്‍ക്ക് ഉപരിയായി കോവിഡ്-19 ന്‍റെ വ്യാപന പശ്ചാത്തലത്തിന്‍റെ ഗൗരവം പൊതുജനങ്ങളില്‍ എത്തിക്കുന്നതിന് കൊല്ലം റൂറല്‍ ജില്ലയിലെ ശൂരനാട്, കൊട്ടാരക്കര, പുനലൂര്‍ എന്നീ സ്ഥലങ്ങളില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തിയിട്ടുള്ളതും ചെറുതും വലുതുമായ എല്ലാ കവലകളിലും പൊതു സ്ഥലങ്ങളിലും പോലീസ് പിക്കറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളതും പോലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുള്ളതും അനാവശ്യമായി നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ സഞ്ചാരം പോലീസ് ഇടപെട്ട് അവരെ താക്കീത് ചെയ്ത് വീടുകളിലേക്ക് അയച്ചിട്ടുള്ളതുമാണ്. അവശ്യ സാധനങ്ങള്‍ വില്ക്കുന്ന സ്ഥാപനങ്ങളും, മെഡിക്കല്‍ സ്റ്റോറുകളും തുറന്നു പ്രവര്‍ത്തിക്കുന്നതിനും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായിട്ടുള്ള നിശ്ചിത അകലവും അഞ്ചു പേരില്‍ താഴെയുള്ള ആളുകളുടെ സാന്നിധ്യവും മാത്രം ഉറപ്പു വരുത്തുന്നതിനും, അവശ്യ സാധനങ്ങള്‍ വിപണനം ചെയ്യുന്നതിന് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സമയപരിധി കര്‍ശനമായും പാലിക്കുന്നതിനും എല്ലാ വ്യാപാരികള്‍ക്കും പ്രത്യേകം നോട്ടീസ് നല്‍കി നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കോവിഡ്-19 മായി ബന്ധപ്പെട്ട് സര്‍ക്കാരിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്കും നിയന്ത്രണള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ച രണ്ട് സ്ഥാപന ഉടമകള്‍ക്കെതിരെ അഞ്ചല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. കൊല്ലം റൂറല്‍ ജില്ലയില്‍ നിലവില്‍ ക്വാറന്‍റൈനില്‍ 604 പേര്‍ നിരീക്ഷണത്തിലുണ്ട്. അവര്‍ കര്‍ശനമായും വീടുകളില്‍ തന്നെ കഴിയുന്നതിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്വാറന്‍റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനും അവര്‍ സാമൂഹിക ഇടപെടല്‍ നടത്തുന്നില്ലായെന്ന് ഉറപ്പു വരുത്തുന്നതിനും പ്രത്യേകം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ഇതര സംസ്ഥാനക്കാരായ തൊഴിലാളികളും, വിദേശ പൗരന്മാരും താമസിക്കുന്ന ജില്ലയിലെ ഇടങ്ങളില്‍ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ സഹായത്തോടെ ദിവസവും പരിശോധിക്കുന്നതിനും അവര്‍ക്കു വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പു വരുത്തുന്നതിനും പ്രത്യേക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കോവിഡ്-19 നെ സംബന്ധിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കുന്നതിനും സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമായി ജില്ലാ സൈബര്‍ സെല്ലിന്‍റെ പ്രവര്‍ത്തനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെയും നവമാധ്യമങ്ങള്‍ വഴി വ്യാജ പ്രചരണങ്ങള്‍ നടത്തിയവര്‍ക്കെതിരെയും, ലോക്ക് ഡൗണിന് ശേഷം സര്‍ക്കാരിന്‍റെ കര്‍ശന നിര്‍ദ്ദേശം അവഗണിച്ച് കടകളും വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിപ്പിച്ചതിനും, അനാവശ്യമായി വാഹനങ്ങളില്‍ കറങ്ങി നടന്ന് പകര്‍ച്ചവ്യാധി വ്യാപനം ഉണ്ടാകാന്‍ ഇടയുള്ള രീതിയില്‍ പ്രവര്‍ത്തിച്ചതിനും കൊല്ലം റൂറല്‍ ജില്ലയില്‍ ഇതുവരെ 181 ക്രൈം കേസുകളും രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്.
ആര്‍.പി.എല്‍ ഫാക്ടറിയില്‍ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് 30 ഓളം തൊഴിലാളികളെ നിര്‍ബന്ധിച്ച് ജോലി ചെയ്യിച്ച അസിസ്റ്റന്‍റ് മാനേജര്‍ വിമല്‍ രാജിനെതിരെ കുളത്തൂപ്പുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് മാനേജരെ അറസറ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ആര്‍.പി.എല്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം മാനേജ്മെന്‍റ് ഫാകടറി പൂട്ടി അവസാനിപ്പിച്ചു.
ഏരൂര്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ക്വാറന്‍റയിനില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ദുബായില്‍ നിന്നും വന്ന ഇളവറാംകുഴി ചരിവുകാലായില്‍ വീട്ടില്‍ സുള്‍ഫിക്കര്‍, കുവൈറ്റില്‍ നിന്നും വന്ന ഇളവറാംകുഴി ഷീജാമന്‍സിലില്‍ ഷിഹാബ് എന്നിവരെ വിലക്കുകള്‍ ലംഘിച്ച്പുറത്ത് ഇറങ്ങിയതിനെ തുടര്‍ന്ന് ഏരൂര്‍ പി.എച്ച്.സി മെഡിക്കല്‍ ഏഫീസറുടെ പരാതിയിന്‍ മേല്‍ ഏരൂര്‍ പോലീസ് കേസ് എടുത്ത് ടിയാന്‍മാരെ ക്വാറന്‍റയിനില്‍ വീടുകളില്‍ നിരീക്ഷിച്ചുവരുന്നതുമാണ്.
കൊട്ടാരക്കര പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ വെട്ടിക്കവല റിട്ടയേര്‍ഡ് പോലീസ് ഓഫീസര്‍ രാജേന്ദ്രന്‍ ആചാരിയുടെ മകളുടെ വിവാഹം ആലപ്പുഴയിലുള്ള ശ്രീജിത്തുമായി നടത്താന്‍ തീരുമാനിച്ചിരുന്നതും ഇപ്പോഴത്തെ സാഹചര്യത്തില്‍ പത്രപരസ്യം കൊടുത്ത് വിവാഹ സത്കാര ചടങ്ങുകള്‍ മാറ്റിവച്ച് വധുഗ്യഹത്തില്‍ വച്ച് ലളിമായി വരന്‍റെ കുടുംബാംഗങ്ങള്‍ ഏഴ് പേരും വധുവിന്‍റെ ബന്ധുക്കള ഉള്‍പ്പെടെ 35 പേര്‍ വിവാഹം നടത്തി പിരിഞ്ഞ് പോയിട്ടുള്ളതാണ്. കോവിഡ് -19 ന്‍റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് വിവാഹം നടത്തിയതിലേക്ക് കൊട്ടാരക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വധുവിന്‍റെ പിതാവ് രാജേന്ദ്രന്‍ ആചാരിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.
കൊട്ടാരക്കര നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ മുഴുവന്‍ അംഗങ്ങളും പങ്കെടുത്ത് ബജറ്റ് സമ്മേളനം നടത്തി അനുവാദമില്ലാതെ ബജറ്റ് നമ്മേളനം നടത്തിയതിന് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ കൊട്ടാരക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.
ചെറുപ്പക്കാരായ കുട്ടികള്‍ അനാവശ്യമായി ബൈക്ക് ഓടിച്ച് നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനും, സ്വകാര്യ വാഹനങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ ഡിക്ളറേഷന്‍ കൈവശം സൂക്ഷിക്കേണ്ടതിനും പോലീസ് പരിശോധനയ്ക്ക് വിധേയമാകേണ്ടതിനും പോലീസ് പരിശോധനയില്‍ ഡിക്ളറേഷന്‍ കൈവശം ഇല്ലാത്തവരെ മടക്കി അയക്കുന്നതിനും അവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ക്രൈം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന തിനും, സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനും ജില്ലയിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട്.
കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ അവശ്യ സാധനങ്ങള്‍ പൂഴ്ത്തി വയ്ക്കുന്നതിനും, അമിത വില ഈടാക്കി കരിഞ്ചന്തയില്‍ വില്പന നടത്തുന്നത് തടയുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ സ്റ്റോറുകള്‍, പ്രൊവിഷണല്‍ സ്റ്റോഴ്സുകള്‍ എന്നിവ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സമയക്ലിപ്തത പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തും.
സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വാഹന പരിശോധനയ്ക്കായി പ്രത്യേകം പോലീസ് സംഘത്തെ നിയോഗിച്ചിട്ടുള്ളതും, ചെക്ക് പോസ്റ്റുകള്‍ വഴി തമിഴ്നാട്ടിലേക്ക് അവശ്യ സര്‍വ്വീസുകളും, അവശ്യ സാധനങ്ങള്‍ കൊണ്ടു പോകുന്ന വാഹനങ്ങളും, മറ്റ് അടിയന്തിര ആവശ്യങ്ങള്‍ക്കുള്ള തമിഴ്നാട് രജിസ്ട്രേഷന്‍ സ്വകാര്യ വാഹനങ്ങളും, തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് അവശ്യ സാധനങ്ങളുമായി എത്തുന്ന വാഹനങ്ങളും, മറ്റ് അത്യാവശ്യങ്ങള്‍ക്കു വേണ്ടിയുള്ള കേരള രജിസ്ട്രേഷന്‍ വാഹനങ്ങളും അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധനയ്ക്കു ശേഷം മാത്രമേ ഇരു ഭാഗത്തേക്കും കടത്തി വിടുകയുള്ളു. ഏറ്റവും അത്യാവശ്യ ഘട്ടങ്ങളില്‍ പോലീസ് വിതരണം ചെയ്യുന്ന സ്പെഷ്യല്‍ പാസ് ഉപയോഗിച്ച് മാത്രമേ സ്വകാര്യ വാഹനങ്ങള്‍ക്ക് യാത്രകള്‍ അനുവദിക്കുകയുള്ളു.
എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും അവരവരുടേതായ ഐഡി കാര്‍ഡുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യാം എല്ലാ ആശുപത്രി ജീവനക്കാര്‍/ നഴ്സുമാര്‍/ ഡോക്ടര്‍മാര്‍/ മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍
ഡേറ്റാ സെന്‍റര്‍ ഓപ്പറേറ്റര്‍മാരും അതുമായി അനുബന്ധജോലികള്‍ ചെയ്യുന്നവര്‍, ടെലികോം സ്റ്റാഫുകള്‍ മുതലായവര്‍
മൊബൈല്‍ ടവര്‍ അറ്റകുറ്റപണിക്കാര്‍ ഒഴിവാക്കപ്പെട്ട കടയുടമകള്‍, തൊഴിലാളികള്‍ കോവിഡ് പ്രതിരോധ സംരക്ഷണ ഉപകരണങ്ങളായ ഗ്ലൗസുകള്‍, സാനിറ്റൈസറുകള്‍, മാസ്ക്കുകള്‍ എന്നിവയുടെ നിര്‍മ്മാണവും വിതരണവുമായി ബന്ധപ്പെട്ട സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ പാല്‍, പത്ര വിതരണ ഏജന്‍റുമാര്‍
മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാര്‍ അവശ്യ സാധനങ്ങള്‍ വില്പന നടത്തുന്ന കടയുടമകള്‍, തൊഴിലാളികള്‍ പെട്രോള്‍ പമ്പുകളിലെ ജീവനക്കാര്‍, പാചകവാതക വിതരണ ജീവനക്കാര്‍ സ്വകാര്യ മേഖലകള്‍ ഉള്‍പ്പെടെയുള്ള സെക്യൂരിറ്റി സര്‍വ്വീസ് സ്റ്റാഫുകള്‍ എന്നിവര്‍ക്ക് വിതരണം ചെയ്യുന്നതിന് വേണ്ടി എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും സ്പെഷ്യല്‍ പാസുകള്‍ നല്കിയിട്ടുള്ളതാണ്.

ഇത്തരത്തിലുള്ള പാസുകളോ, ഡിക്ളറേഷനുകളോ ഇല്ലാതെ സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെയും, അനാവശ്യമായി കൂട്ടം കൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും, കോവിഡ്-19 നിര്‍ദ്ദേശങ്ങളുടെ നിയമലംഘനം ശ്രദ്ധയില്‍പ്പെടുന്നവര്‍ക്ക് കൊല്ലം റൂറല്‍ ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കോവിഡ് കണ്‍ട്രോള്‍ റൂം നമ്പരായ 0474 2450868 ലും 112 ലും വിളിച്ചറിയിക്കാവുന്നതാണെന്ന് കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍.ഐ.പി.എസ് അറിയിച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment