പ്രഭുസ് ഹോസ്പിറ്റൽ എന്ന കുട്ടികളുടെ ഹോസ്പിറ്റലിൽ കുട്ടിയുമായി ചികിത്സയ്ക്ക് എത്തി ആശുപത്രിയിൽ കഴിഞ്ഞുവരികയായിരുന്ന സ്ത്രീയുടെ രണ്ടേമുക്കാൽ പവൻ തൂക്കം വരുന്ന മാല ഒന്നര പവൻ തൂക്കംവരുന്ന വള രണ്ടു ഗ്രാം തൂക്കമുള്ള മോതിരം 1500 രൂപ എന്നിവ കവർന്നെടുത്ത കേസിൽ പ്രതിയായ അഞ്ചൽ ചെമ്പകരാമനല്ലൂർ ബിജു സദനം വീട്ടിൽ കള്ളൻ ബൈജു എന്നു വിളിക്കുന്ന ബൈജു(34)ആണ് അഞ്ചൽ പോലീസിൻറെ പിടിയിലായത്. 17 -ാം തീയതിയിൽ ആയിരുന്നു സംഭവം. കുട്ടിയുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ കഴിഞ്ഞുവരികയായിരുന്ന സ്ത്രീ താമസിച്ചിരുന്ന മുറിയുടെ ജനാലയുടെ വശത്ത് പേഴ്സ് നുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും 1500 രൂപയും ആണ് പ്രതി കവർന്നെടുത്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
അഞ്ചൽ ക്രൈം എസ് ഐ പ്രകാശ്,സിപിഓ മാരായ അഭിലാഷ്, രഞ്ജിത്ത്, ഷമീർ, രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ കണ്ടെത്തി പിടികൂടിയത്.