മലപ്പുറം: മലപ്പുറത്ത് പരപ്പനങ്ങാടിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പ്രദേശത്തെ കോഴികളേയും വളര്‍ത്തു പക്ഷികളേയും കൊന്നൊടുക്കാന്‍ ആരംഭിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങലില്‍ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള കോഴികളേയും വളര്‍ത്തു പക്ഷികളേയുമാണ് കൊന്നൊടുക്കുന്നത്.
ആറ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന പത്ത് റെസ്പോണ്‍സ് ടീമുകളാണ് കോഴികളേയും പക്ഷികളേയും കൊന്ന് സംസ്കരിക്കുക. ജില്ലാ ഭരണകൂടമാണ് ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്നു സാംപിളുകളിൽ രണ്ടിലും പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പ്രദേശത്തെ മുഴുവന്‍ പക്ഷികളേയും കൊന്നൊടുക്കാന്‍ അടിയന്തിര തീരുമാനമെടുത്തത്.