കൊട്ടാരക്കര : വെട്ടിക്കവല ക്ഷേത്രോത്സവത്തിനിടെ ക്ഷേത്ര ഉപദേശക സമിതിക്കും കമ്മിറ്റി അംഗങ്ങൾക്കും നേരെ വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഓഫീസിൽ അതിക്രമിച്ചു കടന്ന് അക്രമം കാട്ടുകയും ചെയ്ത കേസിൽ പ്രതിയായ വെട്ടിക്കവല കണ്ണങ്കോട് അനീഷ് മന്ദിരം വീട്ടിൽ ശ്രീധരൻ മകൻ ചവറ എന്നും വിളിക്കുന്ന അനീഷ് (35) ആണ് കൊട്ടാരക്കര പോലീസിൻറെ പിടിയിലായത്. സമാധാനപരമായ അന്തരീക്ഷത്തിൽ ഉത്സവം നടക്കുന്നതിനിടെ വളരെയധികം ഭക്തജനങ്ങളുടെ സാന്നിധ്യത്തിലാണ് പ്രതി അതിക്രമം കാട്ടിയത്. കൊട്ടാരക്കര എസ് ഐ രാജീവ് എ എസ് ഐ മാരായ വിശ്വനാഥൻ പിള്ള, മധു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്
