വെഞ്ഞാറമൂട്: മൃതദേഹവുമായി പോകുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ചു..വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട ആംബുലന്‍സ് ഡ്രൈവര്‍ വണ്ടി നിര്‍ത്തി വാഹനത്തിലുണ്ടായിരുന്നവരെ പുറത്തിറക്കി. വലിയൊരു അപകടമാണ് ഡ്രൈവറുടെ സംയോജിത ഇടപെടല്‍ മൂലം ഒഴിഞ്ഞുമാറിയത്.
വെഞ്ഞാറമൂടില്‍ വച്ച് കഴിഞ്ഞദിവസമാണ് അപകടം നടന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നു കൊട്ടാരക്കര സ്വദേശിയുടെ മൃതദേഹവുമായി പോയ ആംബുലന്‍സിനാണ് തീപിടിച്ചത്.
തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി റോഡിലെ മറ്റു വാഹനങ്ങള്‍ നിയന്ത്രിച്ചു. അഗ്നിരക്ഷാസേനയും എത്തി. പക്ഷെ വാഹനം പൂര്‍ണമായും കത്തിനശിക്കുകയായിരുന്നു.