തിരുവനന്തപുരം : കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 3313 പേര്. ഇന്നലെ പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 1179 രക്ത സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 889 സാംപിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇനി 213 സാംപിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ച കോട്ടയത്തെ വൃദ്ധ ദമ്പതികളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. കളമശേരിയില്‍ ചികിത്സയിലുള്ള മൂന്നു വയസുകാരന്റെയും മാതാപിതാക്കളുടെയും ആരോഗ്യ നിലയില്‍ ആശങ്ക വേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.