കൊച്ചി : സിന്തറ്റിക് ലഹരിമരുന്നായ എംഡിഎംഎ.യുമായി കൊച്ചിയില്‍ മൂന്ന് യുവാക്കളെ എറണാകുളം സൗത്ത് പോലിസ് പിടികൂടി. കൊല്ലം പാരിപ്പിള്ളി സ്വദേശി അതുല്‍(26), പാലക്കാട് ഒളിക്കടവ് സ്വദേശി വിജില്‍ (19), ആലുവ വെളിയത്തുനാട് സ്വദേശി ശബരീഷ്(24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കോന്തുരുത്തി പ്രതിഭാ നഗറിലെ വീട്ടില്‍ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെയുടെ നിര്‍ദ്ദേശാനുസരണം എറണാകുളം സൗത്ത് ഇന്‍സ്പെക്ടര്‍ എ അനന്തലാലും സംഘവും നടത്തിയ പരിശോധനയിലാണ് എംഡിഎംഎ.യുമായി പ്രതികള്‍ പിടിയിലായത്.എറണാകുളം ടൗണ്‍സൗത്ത് പോലിസ് സ്റ്റേഷന് എസ് ഐ അനില്‍ കുമാര്‍ പ്രബേഷന്‍ എസ് ഐ അനീഷ്, എഎസ്ഐ അനി കുമാര്‍, സിപിഒമാരായ പ്രജീഷ്, പ്രസാദ് എന്നിവരും പ്രതികളെ പിടികൂടിയ പോലിസ് സംഘത്തിലുണ്ടായിരുന്നു.
