പുനലൂർ : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീകൾക്ക് അശ്ലീല വീഡിയോകൾ അയച്ചു നല്കി സ്ത്രീകളെ ശല്യം ചെയ്ത് വന്നിരുന്ന പുനലൂർ ഇളമ്പൽ ആരംപുന്ന കാഞ്ചിയിൽ ശ്രീകുമാർ (48 ) ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ശൂരനാട് ഐ എസ് എച്ച് ഒ ജിംസ്റ്റണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
