കൊല്ലം: കൊല്ലത്ത് കരുനാഗപ്പള്ളിയില്‍ നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടത്തിയ നാടോടി സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു. ഇന്നു രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. കരുനാഗപ്പള്ളി തുറയില്‍ക്കുന്ന് എസ് എന്‍ യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാത്ഥിനിയെയാണ് നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
രാവിലെ സ്കൂളിലേക്കു ഒറ്റയ്ക്കു നടന്നുപോകുകയായിരുന്ന കുട്ടിയെ അതുവഴി വന്ന നാടോടി സ്ത്രീ കയ്യില്പിടിച്ചു കൊണ്ട് പോകാന്‍ ശ്രമിച്ചു .കുതറിയോടിയ കുട്ടി സമീപത്തെ വീട്ടില്‍ കുട്ടി അഭയം പ്രാപിച്ചു . തുടര്‍ന്നാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. ഉടന്‍തന്നെ നാടോടി സ്ത്രീയെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.