കൊട്ടാരക്കര : കോട്ടാത്തല സരിഗ ജംഗ്ഷൻ സ്വദേശിയായ വിഷ്ണു പ്രശാന്ത് (29) എന്നയാളെ തടിക്കഷണം കൊണ്ട് മർദ്ദിച് നരഹത്യക്കു ശ്രമിച്ച കേസിൽ പ്രതിയായ ആവലാതി കാരൻറെ ബന്ധുകൂടിയായ കൊട്ടാരക്കര കോട്ടാത്തല സരിഗ ജംഗ്ഷൻ ചരുവിള വീട്ടിൽ അച്യുതൻ മകൻ അനിൽകുമാർ (44) ആണ് കൊട്ടാരക്കര പോലീസിൻറെ പിടിയിലായത്.
പ്രതി സ്ഥിരമായി മദ്യപിച്ച് വന്ന് ബഹളം വയ്ക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. ഇതിൽ കുപിതനായ പ്രതി തടിക്കഷണം കൊണ്ട് ആവലാതിക്കാരന്റെ തലയിലും മുഖത്തും നെഞ്ചത്തും മര്‍ദ്ദിച്ച് കുറ്റകരമായ നരഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കൊട്ടാരക്കര എസ് ഐ രാജീവ് എഎസ് ഐ മാരായ വിശ്വനാഥൻ മധുസൂദനൻ പിള്ള എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
