കുന്നിക്കോട്: ആവണീശ്വരം സ്വദേശിയായ വിനോദ് എന്നയാളെ മർദ്ദിച്ചും വെട്ടിയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയായ ആവണീശ്വരം പ്ലാംകീഴിൽ ചരുവിള വടക്കതിൽ വീട്ടിൽ ബിജു (35 ) ആണ് കുന്നിക്കോട് പോലീസിൻറെ പിടിയിലായത്. കുന്നിക്കോട് പോലീസ് സ്റ്റേഷനിൽ കേസിൽ ഉൾപ്പെട്ടിട്ടുള്ള ഒന്നാം പ്രതിയുടെ ബൈക്ക് കുന്നിക്കോട് പോലീസ് എടുത്തു കൊണ്ടുപോയത് വിനോദ് പോലീസിൽ വിവരം അറിയിച്ചിട്ടാണ് എന്ന കാരണം പറഞ്ഞായിരുന്നു ആക്രമണം.വിരോധം പൂണ്ട പ്രതികൾ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം വിനോദിനെ തടഞ്ഞുനിർത്തി മർദിച്ചു.കയ്യിൽ കരുതിയിരുന്ന വെട്ടു കത്തി ഉപയോഗിച്ച് തലയിൽ വെട്ടുകയും തറയിൽ വീണു കിടന്ന പ്രതിയെ വീണ്ടും വെട്ടിയും ചവിട്ടിയും മർദ്ദിച്ചും കൊലപാതകത്തിന് ശ്രമിക്കുകയായിരുന്നു. കുന്നിക്കോട് എസ് ഐ ബെന്നിലാലു, സിപിഒ രാഹുൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഈ കേസിൽ ഒന്നാം പ്രതിയെ ഇനിയും പിടികൂടാനുണ്ട്.
