തൃശൂര്‍: ദേശീയപാത വലപ്പാട് കുരിശുപള്ളി വളവില്‍ ചരക്കു ലോറി സ്കൂട്ടറിലിടിച്ച് തമിഴ്നാട് സ്വദേശികളായ ദന്പതികള്‍ മരിച്ചു. സേലം നാമക്കല്‍ സ്വദേശികളായ ഇളങ്കോവന് (40), ഭാര്യ രമ്യ എന്ന കസ്തൂരി (35) എന്നിവരാണ് മരിച്ചത്.
സൈക്കിള്‍ യാത്രികനായ ബംഗാളി യുവാവിന് അപകടത്തില്‍ പരിക്കേറ്റു. ഇന്നുരാവിലെ ആറിനായിരുന്നു അപകടം. ഇരുവരും വലപ്പാടുള്ള സ്വകാര്യ അഗ്രോ ഫാമിലെ ജീവനക്കാരാണ്.