കൊട്ടാരക്കര: ട്രാൻസ്ജെൻഡർ ആയ പരാതിക്കാരനെ കൊട്ടാരക്കരയിൽ നിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും അതിനുശേഷം ഇയാളുടെ വാഹനവും സ്വർണാഭരണങ്ങളും കവർന്ന ശേഷം കൊല്ലം ബസ് സ്റ്റാൻഡിൽ ഉപേക്ഷിക്കുകയും ചെയ്ത കേസിൽ പ്രതിയായ കൊല്ലം കണ്ടോൺമെൻറ് മുറി പുതുവൽ പുരയിടം കൊല്ലം ഈസ്റ്റ് വില്ലേജ് അനു (25 ) ആണ് കൊട്ടാരക്കര പോലീസിൻറെ പിടിയിലായത്.
അനു സ്ഥിരം കുറ്റവാളിയും പലതവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള ആളുമാണ്. കൃത്യത്തിനു ശേഷം ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതിയെ കൊട്ടാരക്കര എസ് ഐ രാജീവ് എ എസ് ഐ മാരായ ഓമനക്കുട്ടൻ, വിനോദ് കെ തോമസ് സിപി ഓ മാരായ സുനിൽകുമാർ, സലിം എന്നിവർ ചേർന്നാണ് പിടികൂടിയത്
