കൊട്ടാരക്കര: സദാനന്ദപുരം തെറ്റിയോട് നിരപ്പുവിള ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് രണ്ട് വിഭാഗങ്ങൾ ചേരിതിരിഞ്ഞ് ഉണ്ടായ സംഘർഷത്തിൽ സദാനന്ദപുരം സ്വദേശികളായ സുബിന്‍ദേവ്, സൂരജ്, വിനീത് എന്നിവരെ ഗുരുതരമായി തല്ലി പരിക്കേൽപ്പിച്ചു കൊലപാതകത്തിന് ശ്രമിച്ച കേസിലെ പ്രതികളായ ചെപ്ര നിരപ്പുള്ള ജിജോ ഭവനിൽ ജിത്ത്(28 ) ജിതിൻ(24 ) ജിജോ(20 ) സദാനന്ദപുരം നിരപ്പുവിള വാലുപിച്ചവീട്ടിൽ വിഷ്ണു,(22 ) സദാനന്ദപുരം
നിരപ്പുവിള വട്ടിലുവിള വീട്ടിൽ അജിത്ത് (18 ) എന്നിവരാണ് കൊട്ടാരക്കര പോലീസിൻറെ പിടിയിലായത്. ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് രാത്രി ക്ഷേത്ര മൈതാനത്ത് നടന്ന കാര്യപരിപാടികള്‍ക്കിടെ ആയിരുന്നു സംഘർഷം ഉണ്ടായത്. അന്ന് രാത്രി തന്നെ ആക്രമികളെ കൊട്ടാരക്കര സബ് ഡിവിഷൻ നൈറ്റ് ഓഫീസറായിരുന്ന എഴുകോൺ ഇൻസ്പെക്ടർ ശിവപ്രകാശ്, കൊട്ടാരക്കര എസ് ഐ രാജീവ്, ജി എസ് ഐ അജയകുമാർ സിപിഒ മാരായ സലില്‍, ബിജു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
