കൊച്ചി: കളമശേരി പോലീസ് സ്റ്റേഷനു സമീപം തീപിടിത്തം.ശനിയാഴ്ച രാവിലെയോടെയാണ് പോലീസ് സ്റ്റേഷനോട് ചേര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായിരിക്കുന്നത്. വിവിധ കേസുകളിലായി സ്റ്റേഷനില്‍ പിടിച്ചിട്ട 17 ബൈക്കുകള്‍, മൂന്ന് ഓട്ടോറിക്ഷകള്‍, രണ്ട് കാറുകള്‍ എന്നിവ കത്തിനശിച്ചു എന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ അഗ്നിരക്ഷാസേന അംഗങ്ങളാണ് പിന്നീട് തീയണച്ചത് .തീപിടുത്തതിന്റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല.
