നോർവെ : നിലവിലെ സാഹചര്യങ്ങളെല്ലാം നശിച്ച് മനുഷ്യന് എല്ലാം ആദ്യം മുതൽ തുടങ്ങേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ അതിനുള്ള ഉത്തരമാണ് നോര്‍വെയിലെ സ്വാല്‍ബാര്‍ഡിലുള്ള ലോകാവസാന നിലവറ. വിത്തുകളും ജീനുകളും ഉള്‍പ്പടെയുള്ള പലതും ഇതിനോടകം ഈ നിലവറയില്‍ ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്.
ആഗോളതാപനം ഈ നിലവറയുടെ നിലനില്‍പ്പിനു ഭീഷണിയാകുന്നുണ്ടെങ്കിലും ഇപ്പോഴും ഭാവിയിലേക്ക് വേണ്ടിയുള്ളശേഖരണം പുരോഗമിക്കുകയാണ്. ഉത്തര ധ്രുവത്തോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്നതിനാല്‍ തന്നെ ആഗോളതാപനത്തിന്റെയും മറ്റും തീക്ഷ്ണത ഈ മേഖലയിലേയ്ക്ക് അവസാനഘട്ടത്തിലായിരിക്കും എത്തുക എന്നാണു പ്രതീക്ഷിക്കുന്നത്.
ഇപ്പോൾ അമേരിക്കയിലെ റെഡ് ഇന്ത്യന്‍സ് എന്നറിയപ്പെടുന്ന പ്രാദേശിക ഗോത്രവര്‍ഗങ്ങള്‍ പരമ്പരാഗത ഗോത്രവര്‍ഗങ്ങള്‍ പരമ്പരാഗത വിത്ത് വര്‍ഗങ്ങളുടെ സൂക്ഷിപ്പുകാര്‍ കൂടിയാണ്.പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന അപൂര്‍വ വിത്തിനങ്ങളുടെ ഒരു ഭാഗമാണ് ചെറോകി ഗോത്രവര്‍ഗക്കാര്‍ ലോകാവസാന നിലവറയിലേക്ക് കൈമാറിയത്. ഇത്തരത്തില്‍ പങ്കുവയ്ക്കലിന് തയാറാകുന്ന ആദ്യ അമേരിക്കന്‍ ഗോത്രവര്‍ഗമാണ് ചെറോകികള്‍.
ഹെയര്‍ലൂം എന്നറിയപ്പെടുന്ന ഉരുളക്കിഴങ്ങ് വര്‍ഗത്തില്‍ പെട്ട അപൂര്‍വമായ വിത്തുകളും ചെറോകികള്‍ കൈമാറിയതില്‍ ഉള്‍പ്പെടുന്നു. ഹെയര്‍ലൂം ഉള്‍പ്പെടെ ഒന്‍പത് വിത്തിനങ്ങളാണ് ചെറോകികള്‍ ആദ്യഘട്ടമെന്ന നിലയില്‍ ലോകാവസാന നിലവറയിലേക്ക് പങ്കുവച്ചത്.