കൊട്ടാരക്കര: സ്വകാര്യ ആശുപത്രിയുടെ കാൻറീൻ കൗണ്ടറിൽ വച്ച് കൊച്ചുകുട്ടിയുടെ സ്വർണാഭരണം കവർന്നെടുത്ത കേസിൽ പ്രതിയായ കലയനാട് പ്ലാച്ചേരി ചരുവിള പുത്തൻ വീട്ടിൽ വിജീഷ്( 22 ) എന്ന യുവതിയാണ് കൊട്ടാരക്കര പോലീസിൻറെ പിടിയിലായത്. കൊട്ടാരക്കര കിഴക്കേത്തെരുവ് തെങ്ങുവിള പുത്തൻ വീട്ടിൽ സൂസൻ എന്ന സ്ത്രീയുടെ ചെറുമകളുടെ സ്വർണ്ണാഭരണമാണ് കവർന്നത്. ചികിത്സക്കെത്തിയതായിരുന്നു കുട്ടി. കൊട്ടാരക്കര എസ് ഐ മണിയൻ പിള്ള, വനിതാ പോലീസ് ഉദ്യോഗസ്ഥരായ ജ്യോതി, രഞ്ജിനി, രാജി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
