കൊട്ടാരക്കര : തൃക്കണ്ണമംഗൽ എസ് കെ വി സ്കൂളിന് പിറകിലായി തൊണ്ടങ്കര ഭാഗത്തു ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് തീ പടർന്നത് . ഫയർ ഫോഴ്സിനെയും പോലീസിനെയും നാട്ടുകാർ വിവരമറിയിച്ചിലുവെങ്കിലും തീ പടർന്ന സ്ഥലത്തേക്ക് എത്താൻ വഴിയില്ലാത്തതിനാൽ ഒരു മണിക്കൂർ നേരം നാട്ടുകാരുടെയും ഫയർ ഫോഴ്സ് ന്റെയും ശ്രമം കൊണ്ട് തീ കെടുത്താൻ കഴിഞ്ഞത്. ഫയർ ഫോഴ്സിന് എത്തിപെടാൻ പറ്റാത്ത സ്ഥലങ്ങളിൽ തീ പൂർണമായും കെടുത്താൻ കഴിഞ്ഞിട്ടില്ല എന്നും പരാതി ഉണ്ട്.
തൃക്കണ്ണമംഗൽ നിന്നും കടലവിള വരെ ബന്ധിപ്പിക്കുന്ന ഒരു റോഡ് 17 വർഷം മുൻപ് വസ്തുവകകൾ വിട്ടുനൽകി ആൾക്കാർ റോഡിനുവേണ്ടി കാത്തിരിക്കുകയും നാളിതുവരെ ആ റോഡുപണി പൂർത്തീകരിക്കാൻ അധികൃതർ തയ്യാറാവുന്നില്ലെന്നു അത്യാവശ്യമായ ആശുപത്രി കേസ് വന്നാൽ ആംബുലൻസിനോ ഫയർ ഫോർസിനോ എത്തിപ്പെടാൻ പറ്റാതെ നിരവധി കുടുംബങ്ങൾ കൊട്ടാരക്കര നഗരസഭാ അതിർത്തിയിൽ കിടക്കുന്ന ഈ പ്രദേശത്തു ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് . ഇതിനൊരു പരിഹാരം കാണാൻ നഗരസഭ അധികൃതരും ജനപ്രതിനിധികളും ശ്രമിക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.
