കൊട്ടാരക്കര: സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ കച്ചവടം ചെയ്യ്ത വയോധികൻ പോലീസ് പിടിയിൽ.അവണൂർ വല്ലം ലാഫിങ് വില്ലയിൽ അബ്ദുൽ ഖാദർ മകൻ അസീസാണ് (65 ) കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. കൊട്ടാരക്കര അവണൂരിൽ ഇയാൾ നടത്തി വരുന്ന കടയുടെ മറവിലാണ് പുകയില ഉത്പന്നങ്ങളുടെ കച്ചവടം നടത്തി വന്നിരുന്നത്. കൊട്ടാരക്കര എസ് ഐ രാജീവ് ,എ എസ് ഐ ഓമനക്കുട്ടൻ, സിപിഒ സലിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടി കൂടിയത്.
