കൊട്ടാരക്കര/വെളിയം: കഴിഞ്ഞ ദിവസം വെളിയം ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ജോബ് ജോൺ മർദ്ദനം ഏറ്റു മരണപെട്ടു എങ്കിലും ഇതുവരെ എം ൽ എ ഐഷാ പോറ്റി ഒരു അക്ഷരം പോലും അതിനെ കുറിച്ച് അന്വേഷിക്കുകയോ അതിന്റെ പ്രതികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാൻ വേണ്ടി ശുപാർശ ചെയ്യുകയോ ചെയ്തിട്ടില്ല.
കുട്ടികൾ ക്ലാസിൽ നടന്ന സംഭവം പുറത്തു പറഞ്ഞതോടെയാണ് മർദ്ദനം ഏറ്റു മരിച്ചതാണെന്ന് ബന്ധുക്കൾ അറിയുന്നത്. ജോബിന്റെ ശരീരത്തിൽ പാടുകൾ ഉണ്ടായിരുന്നതായും പറയുന്നുണ്ട്. ഇന്റർവെൽ സമയത്തു ഒരു വിദ്യാർത്ഥി ഭിത്തിയോട് ചേർത്ത് വച്ച് നെഞ്ചിനു പല ആവർത്തി ഇടിച്ചതായും , അവിടെ നിന്നും വലിച്ചു കൊണ്ട് പോയതായും കുട്ടികൾ പറയുന്നു. അതിന് ശേഷം അല്പസമയം കഴിഞ്ഞപ്പോൾ ജോബ് ജോൺ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു .ഇത് സ്കൂളിൽ കുട്ടികളുടെ ഇടയിൽ സംസാര വിഷയം ആയാതായിട്ടാണ് അറിയുന്നത്.
ആ സ്കൂളിനെ കുറിച്ച് അറിയുന്നത്, എസ് എഫ് ഐ ക്കാർ മാത്രം ഉള്ള സ്കൂൾ ഇടതു പക്ഷത്തിന്റെ മാത്രം നിയന്ത്രണത്തിൽ ഉള്ള സ്കൂൾ ആയതുകൊണ്ട് ആയിരിക്കാം സ്കൂളിനെ സംരഷിക്കാൻ വേണ്ടി എം ൽ എ ഈ മോശമായ നിലപാട് സ്വീകരിക്കുന്നത് എന്ന് ബി ജെ പി കൊട്ടാരക്കര മണ്ഡലം കമ്മറ്റി ആരോപിച്ചു.
റൂറൽ ജില്ലാ പോലീസ് മേധാവി എല്ലാ കാര്യങ്ങളിലും മാന്യമായ സമീപനങ്ങൾ പാലിക്കുന്നത് പോലെ ഈ കുട്ടിയുടെ മരണത്തിൽ ഉത്തരവാദിത്തപ്പെട്ടവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരാൻ ഉള്ള നടപടികൾ സ്വീകരിക്കണം ഇല്ലാത്ത പക്ഷം ബി ജെ പി ശക്തമായ സമരവും ശക്തമായ പ്രതിക്ഷേധ പരിപാടികളും സംഘടിപ്പിക്കും എന്ന് മണ്ഡലം പ്രസിഡന്റ് അഡ്വക്കേറ്റ് വയയ്ക്കൽ സോമൻ മാധ്യമങ്ങളോട് പറഞ്ഞു. ഭാരതീയ ജനത പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് ബി ബി ഗോപകുമാർ ഇന്ന് 2 മണിയോടെ ജോബ് ജോൺന്റെ ഭവനം സന്ദർശിച്ചു.
https://www.youtube.com/watch?v=Z_hqvLuhuko