കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു എന്ന തരത്തില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നുണ്ട്. സത്യമല്ലാത്ത വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമ നടപടി സ്വീകരിക്കുന്നതാണ്. ജില്ലയില്‍ 90 ഓളം പേര് നിരീക്ഷണത്തിലാണെങ്കിലും ഒരാള്‍ക്കുപോലും കൊറോണ ലാബ് ടെസ്റ്റിലൂടെ സ്ഥിരീകരിച്ചിട്ടില്ലാത്തതാകുന്നു എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ പേരും വിലാസവും പുറത്ത് വിട്ട് അപകീര്‍ത്തികരമായും ഭീതി ഉളവാക്കുന്ന തരത്തിലുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയാകളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് സംബന്ധിച്ചുള്ള സ്ക്രീന്‍ഷോട്ടുകള്‍ കൊല്ലം റൂറല്‍ സൈബര്‍ സെല്ലിന്റെ 9497980211 എന്ന നമ്പരിലേക്ക് വാട്സ്ആപ്പ് ചെയ്യുക.
