കുന്നിക്കോട്ഃ സ്കൂൾ കുട്ടികൾ അടക്കമുള്ളവർക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തി വന്നിരുന്ന തലവൂർ നടുത്തേരി പന്തപ്ലാവില്‍ കിഴക്കേതിൽ വീട്ടിൽ കുഞ്ഞുമോൻ(55) ആണ് കുന്നിക്കോട് പോലീസിൻറെ പിടിയിലായത്. നടുത്തേരി ഭാഗത്ത് പ്രതി നടത്തിവരുന്ന സ്റ്റേഷനറി കടയുടെ മറവിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ശേഖരണവും കച്ചവടവും നടന്നിരുന്നത്. കുന്നിക്കോട് ജി എസ് ഐ ബേബികുട്ടിയാണ് പ്രതിയെ പിടികൂടിയത്.
