പുത്തൂർ: പുത്തൂർ സ്വദേശിയായ മാനസിക വൈകല്യമുള്ള സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായി. പവിത്രേശ്വരം എസ്.എൻ പുരം സുലോചന മന്ദിരത്തിൽ ജയകുമാർ(43), പവിത്രേശ്വരം എസ്.എൻ പുരം ഇടയാടിവിള വീട്ടിൽ സുന്ദരൻ(50) എന്നിവരാണ് അറസ്റ്റിലായത്.
പുത്തൂർ സ്വദേശിനിയായ മാനസിക വൈകല്യമുള്ള സ്ത്രീയെ ഇവർ പീഡിപ്പിക്കാൻ ശ്രമിച്ചതായി കൊല്ലം റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് രഹസ്യ വിവരം ലഭിക്കുകയും.കൊല്ലം റൂറൽ വനിതാസെൽ സി.ഐ ഇരയായ സ്ത്രീയിൽ നിന്നും മൊഴി രേഖപ്പെടുത്തി പുത്തൂർ പോലീസ് സ്റ്റേഷനിൽ കേസ് റെജിസ്റ്റർ ചെയ്യുകയും, തുടർന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസ് ന്റെ നിർദ്ദേശ പ്രകാരം സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ. എസ്. പി . ബി. വിനോദ്, കൊട്ടാരക്കര ഡി.വൈ. എസ്. പി നാസറുദ്ദീൻ.എസ് പുത്തൂർ എസ്.എച്ച്.ഒ ശൈലേഷ്, എസ്.ഐ രതീഷ്കുമാർ എന്നിവരടങ്ങുന്ന അന്വേഷണ സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.