കൊട്ടാരക്കര; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മൊബൈൽ ഫോൺ മോഷണം ആരോപിച്ചു കൂട്ടുകാരോടൊപ്പം ചേർന്നു വീട്ടിലേക്കു കൊണ്ട് പോയി മർദ്ദിച്ചു കയ്യിലെ എല്ലിന് പൊട്ടലുണ്ടാക്കുകയും മർദ്ദനമേറ്റു അവശനായ ശേഷം കുട്ടിക്ക് പഞ്ചസാര കലക്കിയ വെള്ളം കുടിപ്പിക്കുകയും ചെയ്ത കേസിൽ മുഖ്യപ്രതിയായ നെല്ലിക്കുന്നം തുറവൂർ വിലയന്തൂർ വേങ്ങാവിള വീട്ടിൽ സുരേഷ്(42) ആണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. ക്രൂരമായി മർദ്ദിച്ചു കുറ്റകരമായ നരഹത്യാശ്രമവും ബാലപീഡനവുമാണ് പ്രതികൾ നടത്തിയത്. കൊട്ടാരക്കര എസ് ഐ മാരായ രാജീവ്, അജയകുമാർ സിപിഒ സുനിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്
