കടയ്ക്കൽ: തൂറ്റിക്കൽ സ്വദേശിയായ സ്ത്രീയോടും ഭർത്താവിനോടുമുള്ള മുൻവിരോധം നിമിത്തം വീട്ടിൽ അതിക്രമിച്ചു കടന്ന് ഭർത്താവിനെ അസഭ്യം പറയുകയും കയ്യിൽ കരുതിയിരുന്ന ആയുധം കൊണ്ട് കയ്യിലും കാൽതുടയിലും വെട്ടിപ്പരിക്കേല്പിക്കുകയും തടയാനെത്തിയ സ്ത്രീയെ ആക്രമിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത കേസിൽ പ്രതിയായ മാങ്കോട് മധുര തൂറ്റിക്കൽ എ എ വിലാസത്തിൽ അശോക് (31) ആണ് കടയ്ക്കൽ പോലീസിന്റെ പിടിയിലായത്. കടയ്ക്കൽ എസ് ഐ സജീർ, എ എസ് ഐ സുരേഷ്, എസ് സിപിഒ ബിജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതു
