തെന്മല; ഇടമൺ അണ്ടൂർപ്പച്ച സ്വദേശി 26 വയസ്സുള്ള ലിബിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയായ തെന്മല പത്തേക്കർ വിഷ്ണുഭവനം വീട്ടിൽ ദശപുത്രൻ മകൻ 24 വയസുള്ള വിഷ്ണുവാണ് തെന്മല പോലീസിന്റെ പിടിയിലായത്. പ്രതിയായ വിഷ്ണു മുമ്പ് കഞ്ചാവ് കേസിലും തെന്മല പോലീസ് സ്റ്റേഷനിലെ പോലീസ് ജീപ്പ് അടിച്ചു തകർക്കുകയും പോലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയാണ്. വിഷ്ണുവിന് കഞ്ചാവ് കച്ചവടം ഉണ്ടെന്ന് ലിബിൻ മറ്റാരോടോ പറഞ്ഞതിലുള്ള വിരോധമാണ് കൊലപാതകശ്രമത്തിനു കാരണം. ലിബിനോടുള്ള വിരോധം നിമിത്തം ഒന്നാം പ്രതിയും സുഹൃത്തും ചേർന്ന് ലിബിൻ തെന്മല എസ് ആർ പാലസിന് മുൻവശം നിൽക്കുന്ന സമയം ബൈക്കിന്റെ ക്രാഷ് ഗാഡ് ഉപയോഗിച്ച് തലയിലും കവിളിലും ശക്തമായി അടിച്ചു തലയോട്ടിക്കും കവിളെല്ലിനും പൊട്ടലുണ്ടാക്കുക വഴിയില്ലല്ലോ കൊലപ്പെടുത്താൻ ശ്രമിക്കിയുകയായിരുന്നു. തെന്മല ഇൻസ്പെക്ടർ മണികണ്ഠനുണ്ണി എസ് സിപിഒ പ്രതാപൻ സിപിഒ രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെയും പിടികൂടിയത്. രണ്ടാം പ്രതിയെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്.
